Pravasam

കാത്തോലിക്കാ ദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി> കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ കാത്തോലിക്കാ ദിനം ആഘോഷിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര സഭയുടെ കൽക്കത്താ ഭദ്രസാനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ എന്നിവർ കാർമ്മികത്വം വഹിച്ചു. കാതോലിക്കാ ദിന പ്രതിജ്ഞയും പ്രത്യേക പ്രാർത്ഥനകളും നടന്നു

ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക്ക് വർഗീസ്, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.