ദില്ലി: ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജിയെ റിലയന്‍സ് ഏറ്റെത്തേക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. ദക്ഷിണ കൊറിയന്‍ തമ്പനിയായ പബ്ജി കോര്പ്പറേഷന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറിയന്‍ കമ്പനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം വിഭാഗവുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധം
Add Comment