സൗദി> പാരാ ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പ് ഇത്തവണ സെപ്തംബർ 16 മുതൽ 18 വരെ സൗദി അറേബ്യയിൽ നടക്കും. പാരാ ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തതായി ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ കായികരംഗത്ത് മികച്ച പിന്തുണ നൽകുന്ന സൗദി ഭരണാധികാരികൾക്ക് സൗദി ടേബിൾ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ-ബാർ നന്ദി പറഞ്ഞു.
Add Comment