Pravasam

ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ശ്രമം; യുവാവിനെ രക്ഷിച്ച് പൊലീസ്

പാലാ> ഫേസ്ബുക്കില് ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര് സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടില് തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കില് ലൈവ് ഇട്ടത്.

എന്നാല് ഇതുകണ്ട ഒരു വ്യക്തി വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചു. . ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള് പ്രചരിച്ചത്.