സെപ്റ്റംബര്‍ 23-ാം തീയതി രാഹുവും കേതുവും നിലവിലുള്ള രാശി മാറുന്നു. രാഹുകേതുക്കള്‍ വാസ്തവത്തില്‍ നിഴല്‍ ഗ്രഹങ്ങളാണ്. ദ്രവ്യരൂപത്തിലുള്ള ഗോളമല്ല. സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാരണമാകുന്ന നിഴലുകളാണ് വാസ്തവത്തില്‍ രാഹുവും കേതുവും. നിഴല്‍ ഗ്രഹങ്ങളെങ്കിലും അതിന്റെ സ്വാധീനശക്തി വളരെ കൂടുതലാണ്. ഒരു ഗ്രഹനിലയില്‍ രാഹുവും കേതുവും ചെലുത്തുന്ന സ്വാധീനം വളരെ പ്രകടമാണ്. അഷ്ടമംഗലപ്രശ്നങ്ങളിലും തല്ക്കാല പ്രശ്നങ്ങളിലുമെല്ലാം രാഹുകേതുക്കളുടെ സ്വാധീനം വ്യക്തമാകുന്നു.
Add Comment