Pravasam

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ തയ്യാറെടുപ്പുകള്‍; രണ്ട് ദിവസം അവധി

മനാമ > അറബിക്കടലില് രൂപം കൊണ്ട ഷഹീന് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില് ഒമാനില് പൊതു, സ്വകാര്യ മേഖലകളില് ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു. ദോഫര്, അല് വുസ്ത ഗവര്ണറേറ്റുകള്ക്ക് അവധി ബാധകമല്ല. കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത് നേരിടാന് വിപുലമായ തയ്യാറെടുപ്പിലാണ് രാജ്യവും ജനങ്ങളും. ഞായറാഴ്ച മുതല് ബസ്, ഫെറി സര്വീസുകള് നിര്ത്തിവെക്കും. കൊടുങ്കാറ്റിന്റെ നേരിട്ടുള്ള പാതയില് വരുന്ന പ്രദേശങ്ങളിലെ താമസക്കാര്ക്ക് മാറി താമസിക്കാന് അധികൃതര് നിര്ദേശം നല്കി.

ഷഹീന് ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്ച്ചയോടെ ഒമാന് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കു പടിഞ്ഞാറന് അറബിക്കടലിന് മുകളിലുള്ള ഈ ഉഷ്ണമേഖലാ ചുഴലി അതിശക്തമായ ചുഴലിക്കാറ്റായി വളര്ന്നിട്ടുണ്ട്. കാറ്റ് വടക്കന് അല് ബാതിന ഗവര്ണറേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങുകയാണെന്ന് സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച രാവിലെ മുതല് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം അനുഭവപ്പെടുമെന്ന്ും അറിയിച്ചു.

ശനിയാഴ്ച രാത്രി ഒന്പതിന് ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്കത്ത് ഗവര്ണറേറ്റില് നിന്ന് 200 കിലോമീറ്റര് അകലെയാണ്. അതേസമയം ഏറ്റവും അടുത്തുള്ള ക്യുമുലോനിംബസ് മേഘങ്ങള് (കനത്ത മഴയുണ്ടാക്കുന്ന ഇടിമേഘങ്ങള്) 80 കിലോമീറ്റര് അകലെയാണുള്ളത്. കേന്ദ്രത്തിന് ചുറ്റുമുള്ള കാറ്റിന്റെ വേഗം മണിക്കൂറില് 116 കിലോമീറ്ററാണ്.

ഇറാനിലെ ചബഹാര് തുറമുഖത്തു കിഴക്ക്തെക്കുകിഴക്കായി 90 കിലോമീറ്റര് അകലെയാണ് കൊടുങ്കാറ്റ് എന്ന് ഇന്ത്യന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. അടുത്ത 12 മണിക്കൂറിനിടെ ഇറാന്-പാക് അതിര്ത്തിയിലെ മക്രാന് തീരത്തിന് അരികിലൂടെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനുശേഷം കൊടുങ്കാറ്റ് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് 80-90 കിലോമീറ്റര് വേഗത്തില് ഒമാന് ഉള്ക്കടലിലൂടെ ഒമാന്റെ തീരത്തേക്ക് നീങ്ങുകയും ക്രമേണ ദുര്ബലമാവുകയും ചെയ്യുമെന്ന് ഇന്ത്യന് കാലാവസ്ഥ വിഭാഗം പ്രവചിക്കുന്നു. ഇന്ത്യന് തീരത്തു നിന്നും കാറ്റ് അകന്ന് പോയിട്ടുണ്ട്.

കുടിവെള്ളവും ഭക്ഷണവും മറ്റ് അവശ്യ സാധാനങ്ങളും ശേഖരിക്കുന്ന തിരക്കിലാണ് ജനങ്ങള്. ഷോപ്പിംഗ് മാളുകളില് വന് തിരക്ക് അനുഭവപ്പെട്ടതായി മസ്കത്തില് എന്ജിനീയറായ മലപ്പുറം കൊണ്ടോട്ടി സ്വദേശി പിഎന് അഫ്താബ് ‘ദേശാഭിമാനി’യോട് പറഞ്ഞു. മെഴുകുതിരി ഉള്പ്പെടെ എല്ലാം ആളുകള് ശേഖരിച്ച് വെക്കുന്നുണ്ട്. ആകാശം കാര്മേഘാവൃതമാണ്. ശനിയാഴ്ച ഉച്ചമുതല് ചാറ്റല് മഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച മുതല് എല്ലാ ഗവര്ണറേറ്റുകളിലും മുവാസലാത്ത് ബസ്, ഫെറി സര്വീസുകള് നിര്ത്തിവയ്ക്കും. സലാലയിലെ സിറ്റി ബസ് സര്വീസും ഷന്നമസിറ റൂട്ടിലേക്കുള്ള ഫെറി സര്വീസും തുടരുമെന്ന് രാജ്യത്തെ ദേശീയ ഗതാഗത കമ്പനിയായ മ്വാസലാത്ത് പറഞ്ഞു.

2007ല് ഒമാനില് ഗോനു ചുഴലിക്കാറ്റ് വിശീയിടിച്ച് വന് നാശം വിതച്ചിരുന്നു. അന്ന് ദിവസങ്ങളോളം വെള്ളവും വൈദ്യുതിയും മുടങ്ങി. 2014ല് നിലോഫര് ചുഴലിക്കാറ്റും 2019 ഒക്ടോബറില് ക്യാര് ചുഴലിക്കാറ്റും ഒമാന് തീരം തൊട്ടു.

മാറിതാമസിക്കണം

ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീനിന്റെ നേരിട്ടുള്ള ആഘാത പാതയില് വരുന്ന പ്രദേശങ്ങളിലെ താമസക്കാര് അടുത്തുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നാഷണല് എമര്ജന്സി മാനേജ്മെന്റ് കമ്മിറ്റി അഭ്യര്ത്ഥിച്ചു. വിലയത്ത് ബര്ക്ക മുതല് വിലായത്ത് സഹയാന് വരെയും മസ്കത്ത്, സൗത്ത് അല് ഷര്ഖിയ ഗവര്ണറേറ്റുകളുടെ തീരപ്രദേശം എന്നിവടങ്ങളിലെ താമസക്കാര് ഇതില് ഉള്പ്പെടും.

കൊടുങ്കാറ്റിന്റെ ഫലമായി കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. ഈ മേഖലയില് അടുത്ത 48 മണിക്കൂറില് 200 മുതല് 500 മില്ലിമീറ്റര് വരെ മഴ ലഭിച്ചേക്കം. കടല് പ്രക്ഷുബ്ധമാകും. തിരമാലകള് 8 മുതല് 12 മീറ്റര് വരെ പൊങ്ങും. കൂടുതല് വിവരങ്ങള്ക്ക്, നാഷണല് സെന്റര് ഫോര് എമര്ജന്സി മാനേജ്മെന്റ് നടത്തുന്ന വിവര കേന്ദ്രവുമായി 24521666 എന്ന നമ്പറില് ബന്ധപ്പെടണമെന്നും അറിയിച്ചു.

ജനങ്ങളുടെ സുരക്ഷക്കായി സ്വീകരിച്ച തയ്യാറെടുപ്പുകള് നാഷണല് എമര്ജന്സി മാനേജ്മെന്റ് കമ്മിറ്റി വിലയിരുത്തി.