Pravasam

അഡ്വ. ജോൺ തോമസിന് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി > കുവൈറ്റ് സിറ്റി പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂർ സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസിന് ഫോറം ഓഫ് കാഡ് യൂസേഴ്സ് ( ഫോക്കസ് ) കുവൈറ്റ് യാത്രയയപ്പ് നൽകി.

ഫോക്കസ് പ്രസിഡന്റ് സലിം രാജ് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, കാഡ് കൺവീനർ രതീഷ് കുമാർ, ഉപദേശക സമതിയംഗം റോയ് എബ്രഹാം . ഓഡിറ്റർമാരായ രാജീവ് സി.ആർ., സജിമോൻ , എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, എക്സിക്യൂട്ടിവ് അംഗം സാജൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.