Pravasam

കുവൈറ്റിൽ അപകടത്തിൽ പരിക്കേറ്റ മലയാളി യുവതി മരിച്ചു

കുവൈത്ത് സിറ്റി> അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി അനു ഏബൽ (34) നിര്യാതയായി. ലുലു എക്സ്ചേഞ്ച് സെന്റർ കസ്റ്റമർ കെയർ മാനേജറായിരുന്നു.

ശനിയാഴ്ച വൈകിട്ട് ഫർവാനിയ ദജീജിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു അനുവിനെ ഫർവാനിയ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ഏബൽ രാജൻ.പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകൻ : ഹാരോൺ ഏബൽ. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).