Pravasam

കുവൈറ്റ് കല ട്രസ്റ്റ് വി സാംബശിവൻ പുരസ്കാര സമർപ്പണം 21 ന്

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസ്സിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുവൈറ്റ് കല ട്രസ്റ്റ് കാഥികൻ വി സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ സാംബശിവൻ സ്മാരക പുരസ്കാര ദാനവും, വിദ്യാഭാസ എൻഡോവ്മെന്റ് വിതരണവും ആഗസ്റ്റ് 21ന് സമ്മാനിക്കും. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ പുരസ്കാരദാനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം 9ന്, വൈകീട്ട് 3 ന് സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കും.