Pravasam

കേളി സുലൈ ഏരിയ ഇ എം എസ്, ഏ കെ ജി അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് > ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം കേളി സമുചിതമായി ആചരിച്ചു.

കേളി സുലൈ ഏരിയ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി അംഗം കൃഷ്ണൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി. സുലൈ രക്ഷാധികാരി കൺവീനർഅനിരുദ്ധൻഅധ്യക്ഷനായി. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതം പറഞ്ഞു. രക്ഷാധികാരി അംഗം ബലരാമൻഅനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.

കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ കാഹിം ചേളാരി, സുലൈ രക്ഷാധികാരി അംഗങ്ങളായ സുനിൽ, ഇസ്ഹാഖ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥ്, ഷറഫുദ്ദീൻ, നവാസ്, ഇസ്മായിൽ, റീജേഷ് രയരോത്ത്, അയൂബ് ഖാൻ, സത്യപ്രമോദ്, എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജോർജ്ജ് അനുസ്മരണ യോഗത്തിൽ നന്ദി പറഞ്ഞു.