Pravasam

നവകേരള സൃഷ്ടിക്ക് തുരങ്കം വെക്കുന്നവർക്കെതിരെ പ്രതിരോധ കോട്ട തീർക്കുക : ഓർമ

ദുബായ്> നവകേരള സൃഷ്ടിക്ക് തുരങ്കം വെക്കാൻ ലക്ഷ്യമിട്ട് കേരളത്തിൽ നടക്കുന്ന തെറ്റായ സമര രീതികളെ തള്ളികളയണമെന്ന് ഓർമ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസികളെ ബാധിക്കുന്ന തരത്തിൽ വിവിധ കോണുകളിൽ നിന്നു വരുന്ന വർഗ്ഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ സമ്മേളനം ആശങ്കരേഖപ്പെടുത്തി.

വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനു കേന്ദ്രസർക്കാറിന്റെ ഇടപെടൽ ഉണ്ടാകണമെന്നും, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപെട്ട ആളുകൾക്ക് തൊഴിൽ പരിശീലനം നൽകി പുരധിവസിപ്പിക്കാൻ സർക്കാർ പദ്ദതി തയ്യാറക്കണമെന്നും, ജോലി നഷ്ടപെടുന്ന തിരികെയെത്തുന്ന പ്രാവാസികളെ താൽക്കാലിക തസ്ഥികയിലേക്ക് പരിഗണിക്കുക, കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളോട് കേന്ദ്രസർക്കാർ നടത്തുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉയർന്നുവന്നു.

നോർക്ക ഡയറകടാർ ഒ.വി.മുസ്തഫ ഉദ്ഘാടാനം ചെയ്ത സമ്മേളനത്തിൽ ലോക കേരള സഭാഗം എൻ.കെ. കുഞ്ഞമ്മദ്, സജീവൻ കെ.വി, അൻവർഷാഹി, പ്രദീപ് തോപ്പിൽ,രാജൻ മാഹി എന്നിവർ സംസാരിച്ചു.

ഭരവഹികളായി റിയാസ് കൂത്ത്പറമ്പ് (പ്രസിഡണ്ട്)സുജിത സുബ്രു(വൈസ് പ്രസിഡണ്ട്) അനീഷ് മണ്ണാർക്കാട് (ജനറൽ സെക്രട്ടറി)സഫർ അബ്ദുൾ റഹ്മാൻ (ജോ.സെക്രട്ടറി) വിജിഷ സജീവൻ(ജോ.സെക്രട്ടറി) സാദിഖ് മുഹമ്മദ് (ട്രഷറർ) ജയപ്രകാശ് (ജോ.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.