Pravasam

പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക; കേളി മലാസ് ഏരിയ സമ്മേളനം

റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയ സമ്മേളനം നടന്നു. കേളി മലാസ് മുൻ ഏരിയ സെക്രട്ടറി ജയപ്രകാശിന്റെ പേരിലുള്ള നഗറിൽ നടന്ന അഞ്ചാമത് മലാസ് ഏരിയ സമ്മേളനത്തിൽ സംഘടകസമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. സമ്മേളനം കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സജിത്ത് കെ പി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

9 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സുനിൽ കുമാർ, ടി ആർ സുബ്രഹ്മണ്യൻ, ഗീവർഗീസ്, സജിത്ത് കെ പി തുടങ്ങിയവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് കെ ഷാജി, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, കേളി ട്രഷറർ സെബിൻ ഇക്ബാൽ, കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, കാഹിം തുടങ്ങിയവർ സംസാരിച്ചു.

കരീം പൈങ്ങോട്ടൂർ, അഷ്റഫ് പൊന്നാനി, ഷമീം മേലേതിൽ, സിംനേഷ്, ജുനൈദ് എന്നിവർ അവതരിപ്പിച്ച കെ റെയിൽ പദ്ധതി നടപ്പിലാക്കുക, പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ പുതിയ വികലമായ വിദ്യാഭ്യാസ പരിഷ്കരണം പിൻവലിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധി രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സജിത്ത് കെ പി, മുകുന്ദൻ, ജവാദ്, സുനിൽ കുമാർ, അഷ്റഫ് മുഹമ്മദ്, ഉമ്മർ വി പി എന്നിവർ സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു .

നൗഫൽ പൂവ്വാകുറിശി ( പ്രസിഡന്റ്), മുകുന്ദൻ, റിയാസ് പള്ളട്ട് (വൈസ് പ്രസിഡണ്ടുമാർ), സജിത്ത് കെ പി (സെക്രട്ടറി), നിസാമുദ്ധീൻ, സുജിത്ത് വി എം ( ജോയിന്റ് സെക്രട്ടറിമാർ), നൗഫൽ ഉള്ളാട്ട്ചാലി (ട്രഷറർ), റഫീഖ് പി എൻ എം (ജോയിന്റ് ട്രഷറർ), കരീം പൈങ്ങോട്ടൂർ, റെനീസ് കരുനാഗപ്പള്ളി, പ്രതീഷ് പുഷ്പൻ, ശ്രീജിത്ത്, ഷമീം മേലേതിൽ, സന്ദീപ്, ഷിജിൻ, തുളസി, ജലീൽ, സിംനേഷ്, നിയാസ് ഷാജഹാൻ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി സജിത്ത് കെ പി സമ്മേളനത്തിന് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഭാഗമായി ജൂൺ 24 ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി നയിക്കുന്ന കേളി മെഹ്ഫിൽ 2022, വിവിധ നാടൻ കലാപരിപാടികളോടെ മലാസ് ലുലു ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

കേളി മലാസ് ഏരിയയുടെ പുതിയ ഭാരവാഹികൾ