Pravasam

മാസ്‌ തബൂക്ക്‌ സമ്മേളനങ്ങൾക്ക്‌ തുടക്കമായി

തബൂക്ക് > മലയാളി അസ്സോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് ( മാസ്സ് തബൂക്ക്) പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള യൂണിറ്റുതല സമ്മേളനങ്ങൾക്ക് തുടക്കമായി. ആദ്യ സമ്മേളനമായ മദീന യൂണിറ്റ് സമ്മേളനം മാസ്സ് തബൂക്ക് കേന്ദ്ര കമ്മറ്റി സെക്രട്ടറി ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. ആന്റണി പി വി അധ്യക്ഷനായി. പ്രസിഡന്റായി സുനു ഡാനിയേലിനേയും സെക്രട്ടറിയായി ബിജി കുഴിമണ്ണിലിനെയും തെരഞ്ഞെടുത്തു. ജോൺസൺ കുര്യൻ (ട്രഷറർ), സതീഷ് തച്ചനാട്ടിൽ (വൈസ് പ്രസിഡന്റ.), മജീദ്(ജോ: സെക്രട്ടറി).

ശാരലാം യൂണിറ്റ് സമ്മേളനം മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. റോയ് സോളമൻ അധ്യക്ഷനായി.
പ്രസിഡന്റായി താഹിറിനെയും സെക്രട്ടറിയായി ധനേഷ് അമ്പലവയലിനെയും തെരെഞ്ഞെടുത്തു. ഷിബു (ട്രഷറർ ), റോയ് സോളമൻ (വൈസ് പ്രസിഡന്റ്) , നിയാസ് മാഞ്ചേരി (ജോ: സെക്രട്ടറി ).