Pravasam

രഞ്ജു മാത്യുവിന് കേളി യാത്ര അയപ്പ് നല്‍കി

കുവൈറ്റ് സിറ്റി> എട്ട് വര്ഷത്തെ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കേളി കലാ സാംസ്കാരിക വേദി അല് ഖര്ജ് ഏരിയ സഹബ യൂണിറ്റ് അംഗം രഞ്ജു മാത്യുവിന് യൂണിറ്റിന്റെ നേതൃത്വത്തില് യാത്ര അയപ്പ് നല്കി. കോട്ടയം കുടമാളൂര് സ്വദേശിയായ ഇദ്ദേഹം അല് അഖ് വേന് കോഴിഫാമില് ജോലി ചെയ്ത് വരികയായിരുന്നു.

യൂണിറ്റ് പരിധിയില് ചേര്ന്ന യാത്ര അയപ്പ് യോഗത്തില് യൂണിറ്റ് പ്രസിഡന്റ് ടോണി ആന്റണി അധ്യക്ഷനായി. സെക്രട്ടറി റിയാസ് റസാഖ് സ്വാഗതമാശംസിച്ചു. കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, ഏരിയാ സെക്രട്ടറി രാജന് പള്ളിത്തടം,ഏരിയാ ജോയന്റ് ട്രഷറര് ജയന് പെരുനാട് ഏരിയാ കമ്മിറ്റിയംഗം ഗോപാലന്, രക്ഷാധികാരി സമിതിയംഗങ്ങളായ മണികണ്ഠ കുമാര്, നാസര് പൊന്നാനി, യൂണിറ്റ് ഭാരവാഹികളായ സന്തോഷ് കുമാര്, വിനോദ് ലത്വീഫ് എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു.

രഞ്ജു മാത്യുവിനുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി റിയാസ് റസാഖ് നല്കി. യാത്ര അയപ്പിന് രഞ്ജു മാത്യു നന്ദി പറഞ്ഞു