Pravasam

റ്റൂവുമ്പ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

മെല്ബണ്> റ്റൂവുമ്പ മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. പ്രസിഡന്റ് പ്രസാദ് ജോണിന്റെ നേതൃത്വത്തിലുള്ള റ്റൂവുമ്പ മലയാളി അസോസിയേഷന്റെ 2021-2023 എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബര് മൂന്നിന് സ്ഥാനമേറ്റു. ടിഎംഎ യുടെ 2021 തിരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിച്ച ഷിജു തോമസ് ചെട്ടിയാത്തിന്റെ സാന്നിധ്യത്തിലാണ് സ്ഥാനകൈമാറ്റം നടന്നത്.

വൈസ് പ്രസിഡന്റ് ജെനിന് ബാബു, സെക്രട്ടറി അനില കൃഷ്ണന്, ജോയിന്റ് സെക്രട്ടറി രാഹുല് സുരേഷ്, ട്രഷറര് ജീന പോള്, കമ്മിറ്റി അംഗങ്ങളായ പ്രിയ ജോസ്, ജിന്റോ ജോസഫ്, മിഥുന് ജേക്കബ്, നിതിന് ശ്രീനിവാസന് എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്. യുവജന പ്രതിനിധികളായി ജോസഫ് ചേര്പ്പനത്ത് (നാഷണല്), മിന്ന റോസ് ചാക്കോ (ഇന്റര്നാഷണല്) എന്നിവരെയും ഈ കമ്മിറ്റിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.

ടിഎം എ യുടെ തുടര്ന്നുള്ള പ്രവര്ത്തനങ്ങള്ക്കുവേണ്ടി ലോകമെമ്പാടുമുള്ള മലയാളികളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള് ഉണ്ടാകണമെന്ന് സെക്രട്ടറി അനില കൃഷ്ണന് അഭ്യര്ത്ഥിച്ചു. റ്റൂവുമ്പയിലെ എല്ലാ മാലയാളികളുടെയും ഉന്നമനത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്ത്തിക്കുമെന്ന് എല്ലാ കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞ ചെയ്തു.