Pravasam

ലണ്ടനിൽ കേരള ബീഫ്‌ ഫെസ്‌റ്റിവലുമായി മലയാളികൾ

ലണ്ടൻ > ലണ്ടൻ ബാങ്കിൽ കേരള മോഡൽ ബീഫ് ഫെസ്റ്റിവലുമായി മലയാളികൾ. 25 ന് ബംഗളൂരു റസ്റ്റോറന്റിലാണ് ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സ്റ്റാർട്ടറായി വൈനും ബീഫ് ഫ്രൈയും ആണ് ഫെസ്റ്റിവലിൽ ഉണ്ടാകുക. പൊറോട്ടയും ബീഫ് റോസ്റ്റുമാണ് മെയിൻ കോഴ്സ്.

വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിവൽ. ലുങ്കിയും കറുത്ത ഷർട്ടും തലേക്കെട്ടുമായിരിക്കും വെയ്റ്റർമാരുടെ വേഷം. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ – 07863635379.