Pravasam

വനിതാവേദി കുവൈറ്റ് പുതിയ യൂണിറ്റ്

കുവൈറ്റ് സിറ്റി> കുവൈറ്റിലെ പ്രധാന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ് പുതിയ യൂണിറ്റ് രൂപീകരിച്ചു. ഹവല്ലിയിലാണ് വനിതാവേദി കുവൈറ്റിന്റെ എട്ടാമത്തെ യൂണിറ്റ് രൂപീകരിച്ചത്. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്കറിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അമീന അജ്നാസ് അധ്യക്ഷ്യയായി. സെക്രട്ടറി ആശാ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൺവീനർ ആയി അജിത രാജേഷ് , ജോയിന്റ് കൺവീനഴ്സ് ആയി ശകുന്തള ശിവദാസൻ, ജിനി ഗിരീഷ് എന്നിവരെ തിരഞ്ഞെടുത്തു. ശുഭ ഷൈൻ , അജ്നാസ് മുഹമ്മദ് , നിസ്സാർ , രാജേഷ്, ഗിരീഷ്, നാസർ, രമേശ് കണ്ണപുരം അജിത രാജേഷ് എന്നിവർ സംസാരിച്ചു