Pravasam

സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഡിസംബറില്‍

ജിദ്ദ > സൗദി ഇന്ത്യന് ഫുട്ബോള് ഫോറം ആഭിമുഖ്യത്തില് സിഫ് ഫുട്ബോള് ടൂര്ണമെന്റ് ഡിസംബറില് ആരംഭിക്കും. നാല് ഡിവിഷനുകളിലായി സിഫില് രജിസ്റ്റര് ചെയ്ത 32 ക്ലബ്ബുകളിലുള്ള ഇന്ത്യന് ടീമുകള് ഏറ്റുമുട്ടും. ജിദ്ദയിലെ ഫൈസലീയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്റ്റേഡിയത്തിലാണ് ടൂര്ണ്ണമെന്റ് നടക്കുക.

മൂന്ന് മാസം നീളുന്ന ടൂര്ണമെന്റില് നിലവിലെ ചാമ്പ്യന്മാരായ സബീന് എഫ്സി , രണ്ണര് അപ്പ് ആയ മക്ക ഇന്ത്യന് എഫ്സി, എസിസി, റിയല് കേരള, ബ്ലൂസ്റ്റാര്, ബ്ലാസ്റ്റേഴ്സ് എഫ്സി, ഫ്രണ്ട്സ് ജിദ്ദ, ടൗണ് ടീം, യാസ് ക്ലബ്, ഫാല്ക്കണ് എഫ്സി തൂവല്, റിഹാബ് എഫ്സി യാമ്പു ക്ലബ്ബുകള് ഇത്തവണയും കളത്തിലിറങ്ങും. ഇവര്ക്കായി അന്താരാഷ്ട്ര, ദേശീയ താരങ്ങള് പന്തുതട്ടും.
ആയിരത്തിലധികം കളിക്കാരാണ് വിവിധ ടീമുകളിലായി സിഫില് രജിസ്റ്റര് ചെയ്തത്. ജിദ്ദയിലെ വിവിധ ഫുട്ബാള് ആക്കാദമികള്ക്ക് കീഴില് പരിശീലനം നേടുന്ന ഇന്ത്യന് വിദ്യാര്ഥികളും ടൂര്ണമെന്റിന്റെ ജൂനിയര് ഡിവിഷനില് കളികളത്തില് ഇറങ്ങും.
സിഫ് സെന്ട്രല് കമ്മിറ്റി യോഗത്തില് ഭാരവാഹികള് ടൂര്ണമെന്റ് നടത്തിപ്പ് ചര്ച്ച ചെയ്തു. നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നാസര് ശാന്തപുരത്തിന് യാത്രയയപ്പ് നല്കി. ഫൊട്ടോഗ്രാഫര്, മീഡിയ കണ്വീനര്, വര്ക്കിങ് കമ്മറ്റി മെമ്പര്, ജോയിന്റ് സെക്രട്ടറി, ജനറല്സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷര്, ട്രഷറര് എന്നീ എട്ടോളം പദവികള് അദ്ദേഹം സിഫില് വഹിച്ചു.
ചടങ്ങില് ബേബി നീലാമ്പ്ര അധ്യക്ഷനായി. മലയാളം ന്യൂസ് എഡിറ്റര് മുസാഫിര് യോഗം ഉല്ഘാടനം ചെയ്തു. സിഫ് ജനറല് സിക്രട്ടറി നിസാം മമ്പാട്, അബ്ദുല് മജീദ് നഹ, സാദിഖ് അലി തുവ്വൂര്, സലീം മമ്പാട്, നിസാം പാപ്പറ്റ, ഷബീര് ലാവ, സിദ്ധീഖ് കെ, മന്സൂര് കെ.സി, ഫിറോസ് ചെറുകോട്, സഹീര് പുത്തന്, ജാഫര് അലി പാലക്കോട്, സഫ്വാന് നാസര് എന്നിവര് സംസാരിച്ചു. നാസര് ശാന്തപുരം മറുടപി പ്രസംഗം നടത്തി.
സീനിയര് സിക്രട്ടറി അയ്യൂബ് സ്വാഗതവും ജോയിന്റ് സെക്രെട്ടറി ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.