വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യംചെയ്യലിനെത്തിയത്. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി
അതേ സമയം ബാലഭാസ്ക്കറിൻറെ മരണത്തിൽ നാലുപേരെ നുണപരിശോധന നടത്തും. നുണപരിശോധനക്ക് തയ്യാറാണെന്ന് നാലുപേർ കോടതിയെ അറിയിച്ചു. ബാലഭാസ്ക്കറിൻറെ സുഹൃത്തുക്കളും സ്വർണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകട സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ, അപകടത്തെ കുറിച്ച് നിരവധി ആരോപമങ്ങള്‍ ഉന്നയിച്ച കലാഭവൻ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.
ബാലഭാസ്ക്കറിന്റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്. നേരത്തെ സ്റ്റീഫൻ ദേവസിക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അദ്ദേഹത്തെ വിളിപ്പിച്ചത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും എന്നും അതിന്റെ വിവരങ്ങളുമാണ് സ്റ്റീഫൻ ദേവസ്യയിൽ നിന്നും സിബിഐ ചോദിച്ചറിയുന്നത്.
Add Comment