Uncategorized

കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക്, ബീച്ചില്‍ ‘അയാം സേവിങ് മൈ ബീച്ച്’ പതാക ഉയര്‍ത്തും

കോഴിക്കോട്: കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ലാഗ് ലഭിക്കാനുള്ള ചുവടുവെപ്പുകള്‍ അവസാന ഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണവും ഉയര്‍ത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്‌ലാഗിന് വേണ്ടി പരിഗണിക്കുന്നത്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷന്‍ ഓഫ്  എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ബ്ലൂ ഫളാഗ് സെര്‍റ്റിഫിക്കേഷന് വേണ്ടി ഇന്ത്യയില്‍ നിന്ന പരിഗണിച്ച എട്ട് ബീച്ചുകളില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന കാപ്പാട് ബീച്ചാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ഐ. സി. ഒ. എം   (സൊസൈറ്റി ഓഫ്  ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റ്) ആണ് ബ്ലൂ ഫ്‌ളാഗ്് സര്‍ട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഈ പ്രവര്‍ത്തിക്കായി കേന്ദ്ര ഗവണ്മെന്റ് എട്ട് കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

About the author

Admin

Add Comment

Click here to post a comment