അബുദാബി > അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും പ്ലീനറി ഗ്രൂപ്പിൻ്റെയും ബെസിക്സ് (BESIX) ഗ്രൂപ്പിൻ്റെയും നേതൃത്വത്തിലുള്ള മൾട്ടിനാഷണൽ കൺസോർഷ്യവും ചേർന്ന് അബുദാബിയിൽ മൂന്ന് അത്യാധുനിക സ്കൂളുകൾ ഉദ്ഘാടനം ചെയ്തു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തതാണ് സായിദ് സിറ്റി സ്കൂൾ പദ്ധതിയിലുൾപ്പെട്ട പുതിയ സ്കൂളുകൾ.
കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള 5,360 വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പഠിക്കാൻ സാധിക്കും. സായിദ് സിറ്റി സ്കൂൾ കാമ്പസുകളിലൊന്നിലായിരുന്നു ഉദ്ഘാടനം. വിദ്യാഭ്യാസ സൗകര്യങ്ങളുടെ നിലവാരം ഉയർത്താനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സായിദ് സിറ്റി സ്കൂൾ പദ്ധതി ലക്ഷ്യമിടുന്നു.
അബുദാബിയിലെ സായിദ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പുതിയ സ്കൂളുകൾ 81,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്. കാമ്പസുകളിൽ അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പം സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇടങ്ങളുമുണ്ട്.
Add Comment