കുവൈത്ത് സിറ്റി> കുട പ്രതിനിധികള് കുവൈത്തിലെ ഇന്ത്യന് സ്ഥാനപതി സിബി ജോര്ജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന് സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള് പ്രതിനിധി സംഘം അംബാസിഡറുടെ ശ്രദ്ധയില്പ്പെടുത്തി. കുട നിലവില് വന്ന സാഹചര്യങ്ങളെക്കുറിച്ചും കോവിഡു കാലഘട്ടത്തില് കുട നടത്തിയ വിവിധ ഇടപെടലുകള്, പൊതുമാപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ സഹായങ്ങള് എന്നിവയെക്കുറിച്ച് കുടയുടെ ജനറല് കണ്വീനര് സത്താര് കുന്നില്, കണ്വീനര്മാരായ ഷൈജിത്, . ഓമനക്കുട്ടന്, രാജീവ് നടുവിലെമുറി, ബിജു കടവി എന്നീവര് വിശദീകരിച്ചു.
ഇന്ത്യന് ഗാര്ഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും കുവൈത്തിലെ എഞ്ചിനിയേഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റിയും ചര്ച്ച നടത്തി. കുട പ്രവാസി സമൂഹത്തില് നടത്തുന്ന പ്രവര്ത്തനങ്ങളെ അംബാസിഡര് അഭിനന്ദിച്ചു. തുടര്ന്ന് അദ്ദേഹത്തിന്റെ മുന്കാല അനുഭവങ്ങളുടെ വെളിച്ചത്തില് പ്രവാസി വിഷയങ്ങളില് ഇടപെടേണ്ട ആവശ്യകത നിലനിര്ത്തിക്കൊണ്ട് തന്നെ ഇത്തരം കൂട്ടായ്മകളുടെ ചില മാതൃകകള് അദ്ദേഹം അവതരിപ്പിക്കുകയും അതുകൂടെ പിന്തുടരണമെന്ന് അഭ്യര്ത്ഥിക്കുകയും ചെയ്തു.
ഇന്ത്യന് അംബാസഡറുടെ നിര്ദ്ദേശമനുസരിച്ച് കുടയില് അംഗങ്ങളായ എല്ലാ ജില്ലാ സംഘടനകളും തങ്ങളുടെ സംഘടനാ ഭരണസമിതിയുടെ വിശദവിവരങ്ങള് എംബസിയില് രജിസ്റ്റര് ചെയ്യണമെന്ന് കുട ഭാരവാഹികള് അറിയിച്ചു.
Add Comment