Pravasam

കൈരളി സലാലയുടെ ചികിത്സാ സഹായം

സലാല > കൊല്ലം പട്ടത്താനം സ്വദേശി അനിതയ്ക്ക് കൈരളി സലാലയുടെ ചികിത്സ സഹായം കൈമാറി. ദീർഘകാലം സലാലയിൽ ജോലിചെയ്തിരുന്ന ഇവർ കൈരളി ന്യൂ സലാല യൂനിറ്റ് അംഗമായിരുന്നു. ചികിത്സാ സഹായം സിപിഐ എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എസ് പ്രസാദ് കൈമാറി. ഏരിയ കമ്മിറ്റിയംഗം സുനിൽലാൽ, കൈരളി സലാല മുൻ കേന്ദ്ര കമ്മിറ്റിയംഗം ഷാജി മോൻ കൊല്ലം, ലോക്കൽ കമ്മിറ്റിയംഗങ്ങളായ സുനുകുമാർ, ശില പ്രകാശ് എന്നിവരും പങ്കെടുത്തു.