ദുബായ് > ഗ്ലോബൽ വില്ലേജ് 29-ാം സീസൺ ഒക്ടോബർ 16 മുതൽ 2025 മെയ് 11 വരെ നടക്കും. വരാനിരിക്കുന്ന സീസണിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകർ ഒത്തുചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന സീസണിൽ ഓഫറുകൾ വിപുലീകരിക്കാനും സംഘാടകർ പദ്ധതിയിടുന്നു. ഗ്ലോബൽ വില്ലേജിൽ എത്തിച്ചേരുന്ന സന്ദർശകർക്ക് ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രകടനങ്ങൾ, ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾ എന്നിവ നേരിട്ടനുഭവിക്കാൻ സാധിക്കും.
25 വർഷം മുൻപായുരുന്നു ഗ്ലോബൽ വില്ലേജിന്റെ ആരംഭം. കഴിഞ്ഞ സീസണിൽ 10 ദശലക്ഷത്തിലധികം സന്ദർശകർ വില്ലേജ് കാണാനെത്തി സർവകാലെ റെക്കോർഡ് ശ്രഷ്ടിച്ചിരുന്നു. ഏറ്റവും ദൈർഘ്യമേറിയ സീസൺ കൂടിയായിരുന്നു കഴിഞ്ഞ വർഷത്തേത്. ലോകമെമ്പാടുമുള്ള 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകളും 3,500 ഷോപ്പിംഗ് ഔട്ട്ലെറ്റുകളും 250 ഡൈനിംഗുകളുമായിരുന്നു കഴിഞ്ഞ തവണത്തെ പ്രത്യേകത.
Add Comment