ദുബായ് > ജപ്പാനുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ എത്താൻ യുഎഇ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു രാജ്യങ്ങളുടെയും സുസ്ഥിര സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ചർച്ച നടക്കുക.
2022 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ജപ്പാൻ സന്ദർശന വേളയിൽ ആരംഭിച്ച സമഗ്ര സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഇനീഷ്യേറ്റീവിൻ്റെ ചട്ടക്കൂടിലാണ് ചർച്ച സംബന്ധിച്ചു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപനം നടത്തിയത്.
അറബ് രാജ്യങ്ങളിലേക്കുള്ള ജപ്പാൻ്റെ കയറ്റുമതിയുടെ 40 ശതമാനവും യുഎഇയിലേക്കാണ്.
Add Comment