Pravasam

ഡിമാൻഡ് മാവേലിക്ക് തന്നെ; ഒമാൻ ഓണാഘോഷത്തിൽ താരമായി വനിതാ മാവേലി

മസ്ക്കത്ത് > മസ്കത്തിൽ നടന്ന ഓൾ കേരള വിമൻസ് മസ്കറ്റ് അനോഖി 2024 എന്ന വനിതാ കൂട്ടായ്മയുടെ ഓണാഘോഷത്തിൽ വനിതാ മാവേലി ശ്രദ്ദേയമായി. തൃശൂർ സ്വദേശിയും കാബൂറയിൽ താമസിക്കുകയും ചെയ്യുന്ന റംസീനയാണ് മാവേലിയായത്. ഓണാഘോഷത്തിന് സിനിമാ താരം ശ്വേതാമേനോൻ മുഖ്യാതിഥിയായി എത്തി. വനിത മാവേലി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്വേത മേനോൻ പറഞ്ഞു.

വനിത തന്നെ മാവേലി വേഷം കെട്ടണം എന്ന് സംഘടകർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനായി വാടകക്കെടുത്ത വേഷവും മസ്കത്തിലെ മേക്കപ്പ് മാൻ റെജി പുത്തൂരിന്റെ കരവിരുതും കൂടിയായപ്പോൾ റംസീന മാവേലിയായി മാറി.