ദമ്മാം > 2023-2024 വർഷത്തെ സ്കോളർഷിപ്പ് വിതരണവും നവോദയ സ്ഥാപക ദിനാചരണവും 2024 സെപ്റ്റംബർ 20ന് ദമ്മാം ഫൈസലിയയിൽ വച്ച് സംഘടിപ്പിക്കും. പുകസ സംസ്ഥാന സെക്രട്ടറി ഡോ. എം സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്യും.
നാട്ടിലും സൗദിയിലുമായി പഠിക്കുന്ന നവോദയ അംഗങ്ങളുടെ കുട്ടികളിൽ സിബിഎസ്ഇ- ഐസിഎസ്ഇ 10, 12 ക്ലാസ്സുകളിൽ ഐച്ഛിക വിഷയങ്ങൾ പരിഗണിക്കാതെയുള്ള മുഴുവൻ വിഷയങ്ങളിൽ 90 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയവർക്കും കേരള സ്റ്റേറ്റ് സിലബസിൽ പത്താം ക്ലാസ്സിൽ ഐച്ഛിക വിഷയങ്ങൾ പരിഗണിക്കാതെ മുഴുവൻ വിഷയങ്ങളിലും A+ നേടിയവർക്കും ക്ലാസ്സ് 12 ൽ ഐച്ഛിക വിഷയങ്ങൾ പരിഗണിക്കാതെയുള്ള മൊത്തം വിഷയങ്ങളിൽ 90 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയ കുട്ടികൾക്കുമാണ് സ്കോളർഷിപ്പ് നൽകി വരുന്നത്.
കൂടാതെ ഈ വർഷം മുതൽ വിവിധ പരീക്ഷാ ബോർഡുകൾക്ക് കീഴിൽ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ വിജയിച്ച അംഗങ്ങളുടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാർക്കോ ഗ്രേഡോ പരിഗണിക്കാതെ സ്കോളർഷിപ്പ് നൽകും. നവോദയ ദിനാചരണവും സ്കോളർഷിപ്പ് വിതരണവും വിജയകരമാക്കാൻ കിഴക്കൻ പ്രവിശ്യയിലെ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Add Comment