റിയാദ്: കൊവിഡിനിടെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സൌദിയിലേക്ക് മടങ്ങാനുള്ള സൌകര്യമൊരുക്കി സൌദി അറേബ്യ. രാജ്യത്ത് നിന്ന് റീ എൻട്രി വിസയിൽ നാട്ടിലെത്തിയ ശേഷം കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സൌദിയിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത വിദേശികൾക്കും വിദേശികൾക്ക് കീഴിൽ ആശ്രിതരായി കഴിയുന്നവർക്കുമാണ് ഇതോടെ സൌദിയിലേക്ക് മടങ്ങിവരാൻ സാധിക്കുക. സെപ്തംബർ 15 മുതൽ തന്നെ ഇതോടെ രാജ്യത്തേക്ക് മടങ്ങിപ്പോകാൻ സാധിക്കും.
Add Comment