Pravasam

ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ് സുപ്രധാന ചുവടുവെപ്പെന്ന് യുഎഇ പ്രസിഡൻ്റ്

ദുബായ് > ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ് യൂണിറ്റ് 4 ൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ യുഎഇ നെറ്റ് സീറോയിലേക്ക് സുപ്രധാന ചുവടുവെപ്പ് നടത്തിയെന്ന് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ഊർജ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്നത് രാജ്യം തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ബറാക്ക ന്യൂക്ലിയർ എനർജി പ്ലാൻ്റിൻ്റെ നാലാമത്തെയും അവസാനത്തെയും യൂണിറ്റാണ് യൂണിറ്റ് 4. പ്ലാൻ്റ് പ്രതിവർഷം 22 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് തടയുമെന്നാണ് പ്രതീക്ഷ.