Pravasam

മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബുറൈദ> സൗദിയിലെ ബുറൈദയ്ക്കടുത്ത് ദുല്ഫയില് നിര്യാതനായ മലപ്പുറം വാഴക്കാട് സ്വദേശി സുരേശന് പുത്തഞ്ചാരിയുടെ (50) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ഇരുപത് വര്ഷമായി പ്രവാസ ജീവിതം നയിക്കുന്ന സുരേശ് കഴിഞ്ഞ മാസം നാലിന് താമസ സ്ഥലത്തു ഹൃദയാഘാതത്തെ തുടര്ന്ന മരിക്കുകയായിരുന്നു. ഭാര്യ: ഷജിനി, മക്കള്: അഷ്ന (10), അന്ഷ (7).

റിയാദില് നിന്നും കൊച്ചി വിമാനത്താവളത്തില് എത്തിയ മൃതദേഹം, ഖസീം പ്രവാസി സംഘം മുന് കേന്ദ്രകമ്മറ്റി അംഗം ടി. കെ സലീമിന്റെ നേതൃത്വത്തില് ഏറ്റുവാങ്ങി. നോര്ക്ക റൂട്സിന്റെ സഹായത്തോടെ ജന്മദേശമായ മലപ്പുറം ജില്ലയിലെ വാഴക്കാടേക്ക് യാത്രതിരിച്ചു.
ഖസീം പ്രവാസി സംഘം കേന്ദ്രജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള് പൂര്ത്തിത്തീകരിച്ചത്.