Bahrain KUWAIT Oman Pravasam UAE

യുഎഇയിലെ പ്രവാസികളുടെ ക്വാറന്റൈന്‍; സൗകര്യമൊരുക്കുമെന്ന് ഉറപ്പ് ലഭിച്ചു, ഹെല്‍പ്പ് ലൈന്‍

തിരുവനന്തപുരം: കൊറോണ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മലയാളികള്‍ വളരെ ആശങ്കയിലാണ്. കേരള സര്‍ക്കാര്‍ എല്ലാവിധ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഎഇയിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അംബാസഡര്‍ ചെന്നിത്തലയെ അറിയിച്ചു. ചെന്നിത്തല ഇതുസംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിച്ചു.