Pravasam

വെൽഫയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാട്രീയേട്ടീസിന് പുതിയ നേതൃത്വം

കണ്ണൂർ > സേവന മേഖലയിലെ പ്രവാസികളുടെ വെയ്ക്ക് (വെൽഫയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാട്രീയേട്ടീസ്) സൊസൈറ്റിക്ക് പുതിയ സാരഥികൾ. കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് വെയ്ക്ക്(WAKE) 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്ത മുരളി എംപി പാട്യം സ്വദേശിയാണ്. തലശ്ശേരി സ്വദേശി വി കെ അബ്ദുൽ അസീസ് ആണ് ജനറൽ സെക്രട്ടറി. ട്രഷറർ വിനോദ് ചന്ദ്രൻ പഴയങ്ങാടി സ്വദേശിയാണ്. അൻസാരി പയ്യാമ്പലം, ശശിധരൻ കെ പി, ഹരിദാസ് എം കെ എന്നിവരെ
വൈസ് പ്രസിഡന്റ് ആയും സഹീർ പാലക്കോടൻ, ഹംസ ടി, ബാല കെ നായർ എന്നിവരെ ജോയിന്റ് സെക്രട്ടറി ആയും ഷക്കീർ കൂമ്പയിലിനെ ജോയിന്റ് ട്രഷറർ ആയും നൂറുദ്ധീൻ അബുബക്കറിനെ ഇക്കണോമിക് ഫോറം ചീഫ് കോർഡിനേറ്റർ ആയും നജീബ് കാദിരിയെ വെൽഫയർ ഫോറം ചീഫ് കോർഡിനേറ്റർ ആയും കെ കെ നൗഷാദിനെ കൾച്ചറൽ ഫോറം ചീഫ് കോർഡിനേറ്റർ ആയും തെരഞ്ഞെടുത്തു. 25 അംഗ ഗവേണിങ് ബോഡി മെമ്പർമാരെയും തിരഞ്ഞെടുത്തു.