സലാല > ഡൂഡിൽസ് ബ്രാൻഡിങ്ങ് കമ്പനി സംഘടിപ്പിച്ച സിത്താര ഇൻ സലാല എന്ന സംഗീത പരിപാടി അൽ മറൂജ് സ്റ്റേഡിയം കോംപ്ലക്സിൽ നടന്നു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സംഘവും മ്യൂസിക്ക് ബാൻഡായ പ്രൊജക്ട് മലബാറിക്സ് സലാലയിലെ സംഗീത പ്രേമികൾക്ക് നല്ലൊരു സംഗീത സദ്യ തന്നെ വിളമ്പി.
ഭഗവതി, ഭഗവതി എന്നു തുടങ്ങുന്ന ആദ്യ ഗാനം തന്നെ സലാലയിലെ പ്രകമ്പനം കൊള്ളിച്ചു. വിവിധ ഭാഷകളിൽ പാടിയും ആടിയും പ്രേക്ഷകരെ കൊണ്ട് പാടിച്ചും വേദിയെ സംഗീത സാന്ദ്രമാക്കി.
Add Comment