ദുബായ് > സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഓർമ ദുബൈയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ഓർമ പ്രസിഡന്റ് ഷിഹാബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മതേതരത്വത്തിന് കാവലാളായി നിന്ന കരുത്തനായ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. ഇന്ത്യയുടെ ആത്മാവറിഞ്ഞ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു. യെച്ചൂരിയുടെ നിര്യാണം ഇന്ത്യയിലെ മതേതര ചേരിക്ക് തീരാ നഷ്ടമാണ് എന്ന് യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അംഗവും ലോക കേരളസഭ അംഗവുമായ എൻ കെ കുഞ്ഞഹമ്മദ്
വിൽസൺ തോമസ് ഭാരവാഹി യുവാകലാസാഹിതി.
പ്രവാസി കേരള കൊണ്ഗ്രെസ്സ് പ്രതിനിധി ബാബു കുരുവിള, ഐഎംസിസി പ്രതിനിധി സഫ്വാൻ, ഇൻകാസ് പ്രതിനിധി സാദിഖ്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ. കെ. ദിനേശൻ, കൈരളി ചാനൽ പ്രതിനിധി ജമാൽ, ലോക കേരളസഭ ക്ഷണിതാവ് മുഹമ്മദ് റാഫി, ഒരുമ അഴീക്കോട് പ്രതിനിധി,മാനവികത പുല്ലൂർ പ്രതിനിധി ബാലകൃഷ്ണൻ, ലോക കേരളസഭ ക്ഷണിതാവ് രാജൻ മാഹി, ലോക കേരളസഭ ക്ഷണിതാവ് അനിത ശ്രീകുമാർ, സാമൂഹ്യ പ്രവർത്തകൻ അയൂബ്, ലോക കേരളസഭ അംഗം സർഗ്ഗ റോയ്, സോണിയ ഷിനോയ് ആസ്റ്റർ ഗ്രൂപ്പ് പ്രതിനിധി തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
Add Comment