ജിദ്ദ > തബൂക്ക് മുൻസിപ്പാലിറ്റിയും ഗവർണറേറ്റുകളും, ഗ്രാമങ്ങളും, തെരുവുകളും, പാർക്കുകളുമെല്ലാം സൗദി ദേശീയ ദിനാഘോഷത്തിനൊരുങ്ങി. സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാം ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി തബൂക്ക് മുനിസിപ്പാലിറ്റി അറിയിച്ചു.
8,000-ത്തിലധികം പതാകകൾ, 60,000 മീറ്ററിലധികം അലങ്കാര റിബണുകൾ,195 ആഘോഷ സന്ദേശങ്ങളുള്ള സ്ക്രീനുകൾ, 250-ലധികം പച്ച നിറത്തിലുള്ള സ്പോട്ട്ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു. പതിമൂന്ന് സ്ഥലങ്ങളിലായി നിരവധി പരിപാടികൾ നടക്കും. പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ അവന്യൂ,സെൻട്രൽ പാർക്ക് എന്നിവിടങ്ങളിൽ നാടോടി നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ, പ്രാദേശിക തനത് കലാരൂപങ്ങൾ പ്രധാന പരിപാടികൾ നടക്കും.
Add Comment