ബംഗളൂരു: രാജ്യസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു. കർണാടക റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജൂലൈ 22നാണ് അശോക് ഗസ്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
2012ൽ കർണാടക പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷൻ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എബിവിപിയിലൂടെ സംഘടനാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം യുവമോർച്ച സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ എംപിയാണ് അശോക് ഗസ്തി.
Add Comment