ദുബായ്: ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫിലുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഖത്തറിലും യുഎഇയിലുമുള്ളവര്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി ഇന്ത്യന്‍ എംബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നില്ല. യുഎഇയിലെ ഇന്ത്യന്‍ കാര്യാലയം ഇതുസംബന്ധിച്ച് സൂചന നല്കി. എന്നാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല. ഖത്തറും യുഎഇയുമടക്കം ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറിലെത്തിയതാണ് യാത്ര എളുപ്പമാക്കിയത്.
Add Comment