ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ അധ്യാപകദിനാഘോഷവും പ്രവേശനോത്സവവും സെപ്റ്റംബർ ഏഴ് ശനിയാഴ്ച കറാമ സെന്റർ ഹാളിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു. ദുബായ് മലയാളം മിഷൻ രക്ഷാധികാരിയും നോർക്ക പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ട്റുമായ എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി.
സൂര്യകാന്തി, കണിക്കൊന്ന പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും, സുഗതാഞ്ജലി ചാപ്റ്റർ തല വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി നൽകി. അധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിൽ വില്ലനോവ, സിലിക്കൺ ഒയാസിസ് ക്ലാസ്സുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ആദ്യ ക്ലാസ് നടന്നു .
ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ്, ചെയർമാൻ വിനോദ് നമ്പ്യാർ, മർകസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻസ് ഡയറക്ടർ യഹിയ, ഓർമ പ്രസിഡന്റ് ഷിജു ബഷീർ, ചാപ്റ്റർ സെക്രട്ടറി ദിലീപ് സിഎൻഎൻ, ചാപ്റ്റർ കൺവീനർ ഫിറോസിയ എന്നിവർ സംസാരിച്ചു. ആമ്പൽ വിദ്യാർത്ഥി അദിതി പ്രമോദ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു. സൂര്യകാന്തി വിദ്യാർത്ഥി വിനായക് കവിത ആലപിച്ചു. ചാപ്റ്റർ കോർഡിനേറ്റർസ് എക്സിക്യൂട്ടീവ് മെംബേർസ്, സംഘടനാ പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ ഉൾപ്പെടെ 200ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
Add Comment