Pravasam

ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുമായി സാങ്കേതിക സഹകരണ കരാറിൽ ഒമാൻ ഒപ്പുവച്ചു

മസ്കത്ത് > 2024-29 വർഷക്കാലയളവിലേക്കുള്ള ആണവോർജ്ജ സാങ്കേതിക സഹകരണ കരാറിൽ ഒമാൻ ഒപ്പുവച്ചു. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി യൂസഫ് അഹമദ് അൽ ജാബ്രിയും ഏജൻസിയുടെ സാങ്കതിക സഹകരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹുആലിയും തമ്മിൽ സെപ്തംബർ 11ന് വിയന്നയിൽ വച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.

റേഡിയേഷൻ സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, ജലവിഭവം, പരിസ്ഥിതി, സാംസ്കാരിക പാരമ്പര്യം എന്നീ മേഖലകളിൽ പരസ്പ്പര സഹകരണം ഉറപ്പു നൽകുന്ന മൂന്നാമത്തെ ധാരണാപത്രമാണിത്. വിഷൻ 2040 എന്ന ലക്ഷ്യത്തിലേക്കുള്ള സുൽത്താനേറ്റിന്റെ സുപ്രധാന നീക്കമാണ് ഈ കരാറെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.