Bahrain KUWAIT Oman Pravasam UAE

40000 രൂപ കൈവശമില്ല; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍, പുതിയ നിയമം അറിഞ്ഞില്ല

ദുബായ്: യുഎഇയില്‍ പുതിയ വിസാ നിയമത്തെ കുറിച്ച് അറിയാതെ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുയാബ് വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. ബുധനാഴ്ച രാത്രി ദുബായിലെത്തിയ ഇവര്‍ രാത്രി മുഴുവന്‍ അവിടെ കഴിയേണ്ടി വന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് എത്തിയ മലയാളികളാണ് കുടുങ്ങിയത്. കൂടാതെ വിവിധ സംസ്ഥാനക്കാരും പാകിസ്താനികള്‍ ഉള്‍പ്പടെയുള്ള വിവിധ രാജ്യക്കാരും