പിഎസ്സി നിയമനങ്ങളുടെ പേരിൽ വിവാദം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും മറുപടിയുമായി എം ബി രാജേഷ്.സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക്ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാൽ വ്യക്തം. യുഡിഎഫ് നൽകിയതിന്റെ ഇരട്ടിയിലേറെ നിയമനം എൽഡിഎഫ് സർക്കാർ നൽകി.
ലോക്ഡൗൺ കാലത്തും സജീവമായി പ്രവർത്തിച്ച പിഎസ്സി 112 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പതിനൊന്നായിരത്തിലേറെ പേർക്ക് നിയമന ശുപാർശ അയച്ചു. മാർച്ച് 20 മുതൽ ജൂലൈ 28 വരെയുള്ള കണക്കാണിത്.
ലോക്ഡൗൺ കർക്കശമായിരുന്ന ആദ്യ 100 ദിവസത്തിനിടെ 64 റാങ്ക്ലിസ്റ്റിൽനിന്ന് 7377 പേർക്ക് അഡ്വൈസും നൽകി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് അഭിമുഖങ്ങളടക്കം പിഎസ്സി പുനരാരംഭിച്ചതോടെ നിരവധി റാങ്ക്ലിസ്റ്റാണ് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. ഇതൊന്നും കാണാതെയാണ് പ്രതിപക്ഷവും ബിജെപിയും ചില സംഘടനകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് പിഎസ്സിക്കും സർക്കാരിനുമെതിരെ കുപ്രചാരണം നടത്തുന്നത്.
Add Comment