Bahrain KUWAIT Oman Pravasam UAE

കുവൈത്തില്‍ ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് രോഗം; ഒരാള്‍കൂടി മരിച്ചു, സ്ഥിതി സങ്കീര്‍ണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം ബാധിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചുവെന്ന് കണക്കുകള്‍. ഇന്ന് മാത്രം രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 97 ആണ്. ഒരു ഇന്ത്യക്കാരന്‍ ഇന്ന് മരിച്ചു. 60കാരനായ ഇദ്ദേഹം ഒരാഴ്ചയിലധികമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കുവൈത്തില്‍ രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.