.
കുവൈറ്റ് സിറ്റി> എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.ഗായകന്, സംഗീത സംവിധായകന്, നടന്, ഡബ്ബിംഗ് ആര്ട്ടിസ്റ്റ് എന്നീ നിലകളില് ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്.പി.ബി നിരവധി റെക്കോർഡുകളും സ്വന്തമാക്കി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയൊപ്പം വേദനയിൽ പങ്കുചേരുന്നു എന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.
Add Comment