Pravasam

അബുദാബിയിൽ ക്വാറന്റൈൻ ഒഴിവാക്കുന്നു: ഇളവ് സെപ്റ്റംബർ 5 മുതൽ

അബുദാബി > കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റൈൻ നിബന്ധനകളിൽ നിന്നും ഒഴിവാക്കാൻ അബുദാബി തീരുമാനിച്ചു.

എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ബാധകമാകുന്ന പുതിയ ഇളവ് സെപ്റ്റംബർ 5 മുതലാണ് നടപ്പിലാക്കുന്നത്. ഇന്ത്യ അടക്കം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുമ്പെടുത്ത പി സി ആർ പരിശോധന ഫലം നൽകണം. അബുദാബിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ പി സി ആർ പരിശോധനക്ക് വിധേയരാകണം .

അബുദാബിയിൽ തന്നെ തുടരുകയാണെങ്കിൽ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ വീണ്ടും പി സി ആർ നടത്തണം. വാക്സിൻ എടുക്കാത്ത യാത്രക്കാർക്കു 10 ദിവസമാണ് ക്വാറന്റൈൻ അനുവർത്തിക്കേണ്ടത്.