Pravasam

എട്ടാം ഖത്തർ മലയാളി സമ്മേളനം: ആരോഗ്യ സെമിനാർ 21ന്

ദോഹ > നവംബറിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ ‘ബോധനീയ -23’ എന്ന പേരിൽ വിവിധ വിഷയങ്ങളിൽ 21 ശനിയാഴ്ച ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു. ഐഐസിസി കാഞ്ചാണി ഹാളിൽ വച്ചാണ് സെമിനാർ. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ, ‘സ്തനാർബുദം അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർ ദേവി കൃഷ്ണ, നഴ്സ് സ്പെഷ്യലിസ്റ്റ്മാരായ റൂബിരാജ്, നീതു ജോസഫ് എന്നിവർ ക്ലാസെടുക്കും.

ഹമദ് മെഡിക്കൽ കോർപ്പറേഷൻ സിനിയർ ഫിസിയോ തെറാപ്പിസ്റ്റ് മുഹമ്മദ് അസ്ലം ‘ആരോഗ്യം കരുത്തോടെ, കരുതലോടെ’ എന്ന വിഷയത്തിൽ സംസാരിക്കും. ‘കരുതലോടെ കൗമാരം’ എന്ന വിഷയത്തിൽ ആസ്റ്റർ മെഡിക്കൽ സെന്റർ സൈക്യാട്രിസ്റ്റ് ഡോ. ടിഷ റേച്ചൽ ജേക്കബും സദസുമായി സംവദിക്കും. പൊതു ജനാരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കെടുക്കുന്ന ആരോഗ്യ സെമിനാറിൽ പങ്കെടുക്കാൻ 55051727 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.