Pravasam

ഏഷ്യൻ ഗെയിംസ്: ചരിത്ര നേട്ടവുമായി അസ്‌മ അൽഹോസാനി

ദുബായ് > ഏഷ്യൻ ഗെയിംസിൽ ആയോധന കലയിൽ സ്വർണമെഡൽ നേടുന്ന രാജ്യത്തെ ആദ്യ വനിതയായി യുഎഇയുടെ അസ്മ അൽഹോസാനി ചരിത്രം കുറിച്ചു. ആയോധന ഇനമായ ജു ജിറ്റ്സു മൽസരത്തിലാണ് അസ്മയുടെ നേട്ടം. ജിയു-ജിറ്റ്സു മത്സരങ്ങളുടെ രണ്ടാം ദിവസം, യു എ ഇ ദേശീയ ജിയു-ജിറ്റ്സു ടീം ഒരു സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ കൂടി ഉറപ്പിച്ചു.