Pravasam

ജിദ്ദ ശിഫ് ഈസ്റ്റി ചാമ്പ്യൻസ് ലീഗ്: ജഴ്‌സി പ്രകാശനം ചെയ്‌തു

ജിദ്ദ > ശിഫ് ഈസ്റ്റി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം സീസണിലും മത്സരിക്കാൻ ഇറങ്ങുന്ന ബി- ഡിവിഷൻ മുൻ ചാമ്പ്യന്മാരായ അൽ ഹാഷ്മി ജിദ്ദ ന്യൂ കാസിൽ എഫ്സി പുതിയ ജേഴ്സി പ്രകാശനം ചെയ്തു. അൽഹാഷ്​മി ഡയറക്ടർ ഉസ്മാൻ പി ടി സഹപ്രവർത്തകരായ ഖാലിദ്, താഹിർ, റഷീദ് എന്നിവർക്ക് കൈമാറിയാണു പ്രകാശനം ചെയ്തത്.

അൽഹാഷ്​മി പ്രതിനിധികളായ ഷാറൂഖ്, ഹാഷിർ, ഹാഷിം, ന്യൂ കാസിൽ എഫ്സി ക്ലബ് പ്രതിനിധികളായ ഷാഹുൽ കുഞ്ഞുട്ടി, ജംഷീദ് പീടി, യു പി ഇസ്ഹാഖ്, സഫീർ പി വി, ഉനൈസ് ടി പി, അസ്ലം കിഴിശ്ശേരി, സിബിൽ സി കെ എന്നിവർ പങ്കെടുത്തു.