Pravasam

ഫെഡറൽ നാഷണൽ കൗൺസിൽ വോട്ടെടുപ്പ്; പങ്കാളിത്തം ശ്രദ്ധേയം

അബുദാബി> ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രധാന വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ആരംഭിച്ചു. വോട്ട് രേഖപ്പെടുത്താൻ ഇലക്ടറൽ കോളേജുകളിലെ അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്ത്രീകളും യുവാക്കളും വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാജ്യത്തെ 24 പോളിംഗ് കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 8ന് അവസാനിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കൃത്യത, സുതാര്യത, സമഗ്രത എന്നിവയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ശ്രദ്ധാലുവായിരുന്നു. അന്തിമഫലം ഒക്ടോബർ 8 ന് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 20 എഫ്എൻസി സീറ്റുകളിലേക്ക് 309 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.