Pravasam

മരണപ്പെടുന്ന ഇന്ത്യക്കാരുടെ വിവരം അടിയന്തരമായി കോണ്‍സുലേറ്റിനെ അറിയിക്കണം: ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്> ദുബായ്, നോര്ത്തേണ് എമിറേറ്റ് എന്നിവിടങ്ങളില് താമസിക്കുന്ന ഇന്ത്യക്കാര് അവരുടെ മരണവിവരം അടിയന്തരമായി ദുബായ് ഇന്ത്യന് കോണ്സുലേറ്റിനെ അറിയിക്കണമെന്ന് കോണ്സുലേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മരിച്ചവരുടെ രേഖകള് ക്ലിയര് ചെയ്യുന്ന നടപടിക്രമങ്ങള് വേഗത്തില് പൂര്ത്തിയാക്കുന്നതിന് ഇത് അനിവാര്യമാണ്. മരണമടയുന്ന ഇന്ത്യക്കാരുടെ വിവരം അവരുടെ സ്പോണ്സര്മാര്ക്കോ കുടുംബാംഗങ്ങള്ക്കോ മാത്രമാണ് വേഗത്തില് അറിയാന് സാധിക്കുന്നത്.

മഹാമാരിയുടെ കാലത്ത് നടപടിക്രമങ്ങളില് പലപ്പോഴും കാലതാമസം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് മരണമടഞ്ഞ ഇന്ത്യക്കാരുടെ സ്പോണ്സര്മാരും കമ്പനികളും അവരുടെ വിവരങ്ങള് കോണ്സുലേറ്റിലെ എമര്ജന്സി ഹെല്പ്പ് ലൈന് ആയ 050 734 7676 എന്ന നമ്പറിലോ deathregistration.dubai@mea.gov.in എന്ന ഇമെയില് അഡ്രസ്സിലോ അടിയന്തരമായി റിപ്പോര്ട്ട് ചെയ്യണം എന്നാണ് കോണ്സുലേറ്റ് പത്രക്കുറിപ്പിലൂടെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എല്ലാ ഇന്ത്യക്കാരും ഇതുമായി സഹകരിക്കണമെന്നും മരണ സംബന്ധമായ രേഖകള് വേഗത്തില് ക്ലിയര് ചെയ്യുന്നതിന് ഇത് അനിവാര്യമാണെന്നും കോണ്സുലേറ്റ് ഇന്ത്യക്കാരോട് അഭ്യര്ത്ഥിച്ചു.