Pravasam

‘ലുലു പൊന്നോണം’ ബ്രോഷർ മനോജ് കെ ജയൻ പ്രകാശനം ചെയ്‌തു

ദുബായ് > സെപ്റ്റംബർ 25 ഞായറാഴ്ച്ച ദുബായ് അൽ നാസർ ലെഷർ ലാന്റിൽ ഒരുക്കുന്ന “ലുലു പൊന്നോണം” ഓണാഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം, പ്രശസ്ത സിനിമാ താരം മനോജ് കെ ജയൻ നിർവഹിച്ചു.

ദുബായ് മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലുലു പൊന്നോണം കൺവീനർ സുധിർ മുഹമ്മദ് , ലുലു റീജിയണൽ ഡയറക്ടർ തമ്പാൻ എന്നിവരോടൊപ്പം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും, സംഘടനാ ഭാരവാഹികളും പങ്കെടുത്തു .

സെപ്റ്റംബർ 25 നു രാവിലെ 8 മണിക്ക് പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ , മൂവായിരത്തോളം പേരുടെ വിഭവസമൃദ്ധമായ സദ്യയും തുടർന്ന് പഞ്ചവാദ്യം ,ചെണ്ടമേളം, പുലിക്കളി ,തെയ്യം കാവടിയാട്ടം തുടങ്ങിയവയോടു കൂടിയ ഘോഷയാത്രയും , വിവിധ സംഘടനകളുടെ കലാപരിപാടികളും അരങ്ങേറും .

വൈകിട്ട് നടക്കുന്ന മെഗാ സ്റ്റേജ് ഷോയിൽ മനോജ് കെ ജയനു പുറമെ ,സംഗീത സംവിധായകൻ ഗോപീ സുന്ദർ , ഗായിക അമൃത സുരേഷ് തുടങ്ങി 20 ഓളം കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും .